ഷൈമ പി. വി. യുടെ ” ചില അനുസരണക്കേടുകൾ ” കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിലെ മിനി ഓഡിറ്റോറിയത്തിൽ പ്രൗഡഗംഭീര സദസ്സിൽ ഷൈമ. പി. വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ ” ചില അനുസരണക്കേടുകൾ ” പ്രകാശനം ചെയ്തു.
പന്തലായനി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സംഗീത അദ്ധ്യാപിക ആയ ശ്രീമതി ദീപ്ന അരവിന്ദിന്റെ നാന്ദി ഗീതത്തോടു കൂടി കാര്യപരിപാടികൾ ആരംഭിച്ചു.
വയനാടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപെട്ട സഹോദരങ്ങൾക്കു വേണ്ടിയും ഒരു കാലത്ത് ഗാനമേളകളിൽ കൊയിലാണ്ടി യുടെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ഗായകൻ ശ്രീ മണക്കാട് രാജേട്ടന് വേണ്ടിയും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഒരു മിനുട്ട് മൗനം ആചരിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു.
അധ്യാപികയും കവയത്രിയുമായ ശ്രീമതി ബിന്ദു പ്രദീപ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച ചടങ്ങിൽ സീരിയൽനടനും സിനിമാനടനുമായ ശ്രീ സജീദ് പുത്തലത്ത് മുഖ്യ അതിഥിയായി പങ്കെടുത്തു.
സംസ്ഥാന ചലച്ചിത്ര അക്കാദമി റീജണൽ കോഡിനേറ്ററും കവയത്രിയുമായ ശ്രീമതി നവീന വിജയൻ, അധ്യാപകനും മജീഷ്യ നുമായ ശ്രീ ശ്രീജിത്ത് വിയ്യൂർ ന് പുസ്തകം നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു. അധ്യാപകനും നോവലിസ്റ്റും ആയ ശ്രീ ഭാസ്കരൻ മുച്ചുകുന്ന് പുസ്തക പരിചയം നടത്തി.
എഴുത്തുകാരനും ചിത്രകാരനുമായ ശ്രീ അനിൽ കാഞ്ഞിലശ്ശേരി, മാധ്യമപ്രവർത്തകനും കവിയുമായ ശ്രീ ശിവൻ തെറ്റത്ത്, പ്രിൻസിപ്പലും നോവലിസ്റ്റും ആയ ശ്രീ ബിജേഷ് ഉപ്പാലക്കൽ, കവിയായ ബിനേഷ് ചേമഞ്ചേരി, അധ്യാപകനും എഴുത്തുകാരനുമായ ശ്രീ ദിൽജിത്ത് മണിയൂർ, അധ്യാപികയും എഴുത്തുകാരിയമായ ശ്രീമതി ദീപ്തി റിലേഷ്, ശ്രീ സാബു കിഴരിയൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കവയത്രി ശ്രീമതി ഷൈമ പിവി മറുമൊഴി നടത്തി.
നാടക രചയിതാവും നാടക സംവിധായകനുമായ ശ്രീ അശോക് അക്ഷയ ചടങ്ങിൽ അവതാരകൻ ആയി.
മാധ്യമപ്രവർത്തകയും നൃത്ത അധ്യാപികയുമായ ശ്രീമതി സുനന്ദ ഗംഗൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപിക സൈച ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പീഡനാരോപണം; നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചു

Next Story

കൊയിലാണ്ടിയിൽ 7.5 കോടി ചെലവിൽ മത്സ്യ ഗ്രാമം പദ്ധതി

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം