പൊയിൽക്കാവ് കലോപൊയിൽ പ്രിയദർശിനി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

പൊയിൽക്കാവ് കലോപൊയിൽ പ്രിയദർശിനി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എൽ എസ് എസ്, യു എസ് എസ് SSLC,+2 എന്നിവയിൽ ഉന്നത വിജയം നേടിയവരെയും, ബാൽ മഞ്ച് ജേതാക്കളായ വിദ്യാർത്ഥികളെയും ആണ് അനുമോദിച്ചത്. ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ഡിസിസിപ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ കെപിസിസി മെമ്പർ സിവിബാലകൃഷ്ണൻ ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വിപിപ്രമോദ് വാസുപ്രിയദർശിനി എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി മണ്ഡലം സെക്രട്ടറി യും വനിതാ കൂട്ടായ്മ കൺവീനറുമായ നടാഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബൂ ത്ത് പ്രസിഡണ്ടും, ചെങ്കോട്ടുകാവ് മണ്ഡലം സെക്രട്ടറി യുമായ രാജൻ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.