ചരിത്രത്തിലും സാഹിത്യത്തിലും ഒരുപോലെ അദ്വിതീയനായ ഡോ.എം ആർ രാഘവവാരിയർക്ക് വിശിഷ്ടാംഗത്വം നൽകുന്നതോടെ സാഹിത്യ അക്കാദമി തന്നെ പുരസ്കരിക്കപ്പെട്ടിരിക്കയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പറഞ്ഞു.
ആദരിക്കൽ ചടങ്ങിന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ ആദരഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, അഡ്വ. പി പ്രശാന്ത്, ശിവൻ കക്കാട്ട് എന്നിവർ സംസാരിച്ചു. ആദരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ മറുമൊഴിയിൽ കഠിനാദ്ധ്വാനം മാത്രമാണ് തൻ്റെ കൈമുതലെന്നും നഷ്ടപ്പെട്ടു പോയെന്ന് ഭയന്ന പ്രാചീന ലിപികളെ വീണ്ടെടുക്കാൻ കഴിഞ്ഞുവെന്നതാണ് അഭിമാനകരമായ നേട്ടമെന്നും രാഘവവാരിയർ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സര വിജയികൾക്ക് വേദിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ