ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഉടൻ രാജിവെക്കും

ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഉടൻ രാജിവെക്കും. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണുയർന്നത്. ഇതിനൊടുവിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ഒഴിയാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യം അക്കാദമി അംഗങ്ങളുമായി രഞ്ജിത്ത് പങ്കുവെച്ചു. ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. സിദ്ദിഖിന്റെ രാജിയോടെ രഞ്ജിത്തിന്റെ രാജിക്കും സമ്മർദമേറി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമണ പരാതി ഉയർന്നത്. രഞ്ജിത്തിൻ്റെ രാജിക്കായി കടുത്ത സമ്മർദമാണ് എൽ.ഡി.എഫിലും സർക്കാരിലുമുണ്ടായിരുന്നത്. രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗം നിലപാടെടുത്തു.

രഞ്ജിത്തിനെതിരെ ബംഗാളി നടി ഉയർത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous Story

നന്തി പള്ളിക്കര റോഡ് അടക്കപ്പെടരുത് – നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ

Next Story

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശി വീണു മരിച്ചു

Latest from Main News

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു

സഹകരണബാങ്കുകളുടേയും സംഘങ്ങളുടേയും വായ്പ പരിധി വര്‍ധിപ്പിച്ചു. ഒരു കോടി രൂപയാണ് പുതിയ വായ്പ പരിധി. മുമ്പത് 75 ലക്ഷം രൂപയായിരുന്നു. 100

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളൾ

കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്