അമ്മയോടും സഹോദരനോടുമൊപ്പം കോവിഡ് പിടിച്ച് മരിച്ച കവി എടച്ചേരിയിലെ കുയിമ്പിൽ സോമന്റെ മൂന്നാം ചരമവാർഷികം കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു. മരണാനന്തരം സോമന്റെ കവിതകൾ ശേഖരിച്ച് കോൺഗ്രസ് നേതൃത്വത്തിൽ, കണ്ണീർ കണങ്ങൾ, എന്ന പേരിൽ പുസ്തകരൂപത്തിൽ പുറത്തിറക്കിയിരുന്നു.
അമ്മയേ ഏറെ സ്നേഹിച്ച കവി അമ്മയേയും മരണത്തേയും കുറിച്ച് എഴുതിയ കവിതകളാണ് പിന്നീട് വെളിച്ചം കണ്ടത്.എഴുത്തുംസാംസ്കാരിക പ്രവർത്തനവും കോൺഗ്രസ് രാഷ്ട്രീയവും ജീവിതസപര്യയാക്കിയ കവിയുടെ
കച്ചേരിയിൽ നടന്ന അനുസ്മരണയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്. ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി കെ രമേഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എ സജീവൻ, സി പവിത്രൻ,എം കെ പ്രേം ദാസ്,എം സി മോഹനൻ.എം പി ശ്രീധരൻ,സജീഷ് കോട്ടേമ്പ്രം നടുക്കണ്ടികുഞ്ഞിരാമൻ,കണ്ടിയിൽഗോപാലൻ,എം സി വിജയൻ എന്നിവർ പ്രസംഗിച്ചു.








