കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശി വീണു മരിച്ചു

/

 

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു മരിച്ചു. കൊയിലാണ്ടി മേലൂര്‍ നവീന്‍ വില്ലയില്‍ നവീന്‍ (41) ആണ് മരിച്ചത്. ഗുജറാത്തില്‍ ടയര്‍ കട നടത്തുകയായിരുന്നു നവീന്‍.

സഹോദരിയുടെ മകന്റെ വിവാഹത്തിനായി അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ശനിയാഴ്ച രാത്രി 7.45ന് കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഗുജറാത്തില്‍ നിന്നും ഗാന്ധിധാം- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു യാത്ര.

ട്രെയിന്‍ കണ്ണപുരത്തെത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു. ശേഷം ട്രെയിന്‍ നീങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടുപോവുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോഴിക്കുളങ്ങര നാരായണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: സ്വപ്‌ന, സ്വീറ്റി.

Leave a Reply

Your email address will not be published.

Previous Story

ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഉടൻ രാജിവെക്കും

Next Story

കൊയിലാണ്ടിയിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ