കൊയിലാണ്ടിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി 14ൽ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് ശേഷം ആണ് മരം പൊട്ടി വീണത്. KSEB ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരന്റെ നേതൃത്വത്തിൽ ASTO ജോയ് എബ്രഹാ,ഗ്രേഡ്ASTO മജീദ്,FRO മാരായ ഹേമന്ദ് ബി, സുകേഷ് കെബി, അനൂപ് എൻപി, നിതിൻരാജ്, ഇന്ദ്രജിത്ത്, ഹോംഗാർഡ് പ്രദീപ് സി എന്നിവർ മരം മുറിക്കുന്നതിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.