മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും

ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം 2024 ആഗസ്റ്റ് 26-ന് നടക്കും. പുലർച്ച ഗണപതി ഹോമം ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം. ഉച്ചക്ക് ഭഗവന്റെ പിറന്നാൾ സദ്യയും നടക്കും.

വൈകീട്ട് ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന ശോഭയാത്ര ക്ഷേത്രത്തിൽ സമാപിക്കും. സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, പായസ വിതരണം എന്നിവയും ഉണ്ടായിരിക്കും.
 കൂടാതെ തുളസിമാല, കദളിപ്പഴം, അവിൽ നിവേദ്യം, പാൽപ്പായസം, തൃകൈവെണ്ണ, ത്രിമധുരം, നെയ്യ് വിളക്ക് തുടങ്ങിയ പ്രധാന വഴിപാടുകൾ ഉണ്ടായിരിക്കും. ഫോൺ:6238982010,904833952,9846903278.

Leave a Reply

Your email address will not be published.