ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്.

കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒന്നര കിലോഗ്രാം സ്വര്‍ണവും സിംഗപ്പുര്‍ ആസ്ഥാനമായ ഡി.ബി.എസ്. ബാങ്കില്‍ നിന്നും നാലര കിലോഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്. തിരുപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പ് തുടരുകയാണ്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തമിഴ്‌നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയം വെക്കുകയായിരുന്നു. ഇങ്ങനെ ലഭിച്ച പണം പ്രതി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഇനിയും 20 കിലോഗ്രാം സ്വര്‍ണം കണ്ടെത്താനുണ്ട്. ഡി.ബി.എസ്. ബാങ്കിലെ ഒരു ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മൂന്ന് വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായിരുന്ന മധാ ജയകുമാര്‍ ജൂലൈ ആറിന് എറണാകുളം ജില്ലയിലെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറിപ്പോയപ്പോൾ വടകരയില്‍ പുതുതായി ചുമതലയേറ്റ മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം പിഷാരികാവ് ദേവസ്വം ഫണ്ട് പിന്‍വലിച്ചതിനെതിരെ നടപടി വേണം

Next Story

അത്തോളി വേളൂർ കുറ്റിവയലിൽ ദേവി അന്തരിച്ചു

Latest from Local News

കൂമുള്ളിയിൽ കുട്ടികളുടെ ചിത്രരചനാമത്സരം നടത്തി

ഉള്ളിയേരി : കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം

വൈദ്യുതി മുടങ്ങും

തിങ്കൾ (25/11/2024 )കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മൂഴിക്കു മീത്തൽ, കുന്നത്ത് മീത്തൽ, മുതു വോട്ട്,ചിറ്റാരിക്കടവ്, മരുതൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ

മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ്

മണിയൂർ:മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയത് ഭരണസ്വാധീനത്തിൽ എൽ ഡി എഫിൻറ താല്പര്യങ്ങൾക്ക്നസരിച്ചന്ന് UDF മണിയൂർ പഞ്ചായത്ത് കമ്മറ്റി.പലവാർഡുകളിലും കൃതൃമായ അതിരുകളില്ല.അസസ്സമെൻറ്

ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കരാട്ടെ ചാസ്യൻഷിപ്പ് തുടങ്ങി

വടകര : ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ്

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവുംസ്കൂൾ