ഫുമ്മയുടെ കരുതൽ : വയനാട് പുനർനിർമാണ വീടുകൾക്ക് 3.5 കോടി രൂപയുടെ ഫർണീച്ചർ

താമരശ്ശേരി:വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ ( ഫുമ്മ ) കൈത്താങ്ങ്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർനിർമ്മിക്കുന്ന 400 വീടുകളിലേക്ക് അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതി നടപ്പിലാക്കുകയായിരുന്നുവെന്ന് ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ പറഞ്ഞു. പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക് 3 മാസത്തിനകം ഫർണിച്ചർ നൽകാനാണ് പദ്ധതിയിട്ടത് എന്നാൽ ആദ്യ ഘട്ടം വാടക വീട്ടിലേക്ക് ഫർണീച്ചർ അത്യാവശ്യം വേണമെന്ന് ജില്ലാ കലക്ടർ നിർദേശത്തെ തുടർന്ന് 5 ദിവസത്തിനകം സംഘടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു വീട്ടിൽ 80,000 രൂപയുടെ ഫർണീച്ചർ വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ട് കട്ടിൽ, രണ്ട് ബെഡ് , 4 തലയിണ , ഒരു ഡൈനിങ് ടേബിൾ , നാല് കസേര , ഒരു അലമാര , മാറ്റ് എന്നിവ ഉൾപെടുന്നതാണ് ഒരു വീടിന് നൽകുക. മൊത്തം 3.5 കോടി രൂപയുടെ പദ്ധതിയാണിത്
ആദ്യ ഘട്ടത്തിൽ 200 വീടുകൾക്കുള്ള ഫർണീച്ചർ വിവിധ ജില്ലകളിൽ നിന്നും 36 ട്രക്കുകളിലായി ഫർണീച്ചർ ഉൽപ്പന്നങ്ങൾ
താമരശ്ശേരി പുല്ലാഞ്ഞിമേട് ഗ്രൗണ്ടിൽ എത്തിച്ചു . ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ,സംസ്ഥാന സെക്രട്ടറി പ്രസീത്‌ ഗുഡ്‌വെ,സെക്രട്ടറി ബിജു സ്റ്റാർ, ജില്ലാ പ്രസിഡന്റ് ഷെഹരിയാർ കേഫ്ക്കോ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ മേഘശ്രീയ്ക്ക് കൈമാറി . ഫുമ്മ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ, സെക്രട്ടറി ബിജു സ്റ്റാർ , വൈസ് പ്രസിഡന്റ് എം ഇ സഹജൻ, വയനാട് ജില്ലാ പ്രസിഡന്റ് ഹാരിസ് ഹൈടെക് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി നാളെ കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും

Next Story

കുന്ന്യോറമല , ഏറ്റെടുക്കേണ്ട ഭൂമി ഓണത്തിന് മുമ്പ് നിശ്ചയിക്കും

Latest from Local News

ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം മെയ് 18-ന് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും

ചെങ്ങോട്ടുകാവ്: ഈ വർഷത്തെ ത്രിമൂർത്തി സംഗീതോത്സവം അഷ്ടപദി, പഞ്ചരത്ന കീർത്തനാലാപനo, ഗുരുസ്മരണ, കഥകളി സംഗീതാർച്ചന, ശാസ്ത്രീയ സംഗീത കച്ചേരി തുടങ്ങിയ പരിപാടികളോടെ

മെയ് 20 ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

  തൊഴിൽമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും മിനിമം വേതനവും പെൻഷനും നടപ്പാക്കണമെന്നും കർഷക ദ്രോഹനയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി ടി എഫ്

കക്കഞ്ചേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട്

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്