പെൻഷൻ പരിഷ്ക്കരണ കുടിശിക ഔദാര്യമല്ല -കെ.സി. ഗോപാലൻ

പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്ക്കരണ കുടിശിക സർക്കാറിൻ്റെ ഔദാര്യമല്ലെന്ന് കെ. എസ്. എസ്.പി എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. രാഷ്ട്രീയ നിയമനം ലഭിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടവർക്ക് 39 മാസത്തെ കുടിശിക തുക നൽകാനുള്ള നീക്കം അപലനീയമാണ്. അഞ്ച് വർഷം കൂടുമ്പോൾ നടക്കേണ്ടതായ ശമ്പള പെൻഷൻ പരിഷ്കരണം 2024 ജൂലായ് മാസം നടക്കേണ്ടതാണെങ്കിലും ഇതുവരെ പരിഷ്ക്കരണ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. യു. രാജൻ അധ്യക്ഷ്യം വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലൻ, സത്യൻ തലയഞ്ചേരി, ടി. രാരുക്കുട്ടി, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, കെ. വല്ലീ ദേവി, കെ. അഷറഫ്, സി.എം. ജനാർദ്ദനൻ, എം. രാമാനന്ദൻ, കെ.കെ. ബാലൻ, രഘുനാഥ് എഴുവങ്ങാട്ട്, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അഡ്വ. പി. ഭാസ്ക്കരൻ്റ ഫോട്ടോ അനാച്ഛാദനം ചെയ്തു

Next Story

തങ്കമല ക്വാറി; നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വാറി ഉടമകള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്