നീറ്റ് പി. ജി 2024 ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് പി. ജി 2024 ഫലം എൻ. ബി. ഇ. എം. എസ്‌ പ്രസിദ്ധീകരിച്ചു. ഫലം natboard. edu. in വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ  011-45593000 എന്ന നമ്പറിൽ ബന്ധപ്പെടുകയും പ്രശ്നം അറിയിക്കുകയും ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

ജനറൽ /ഇ.ഡബ്ല്യൂ. എസ്‌ – 50, ജനറൽ / പി ഡബ്ലൂ. ബി. ഡി – 45, എസ്‌. സി/എസ്‌. ടി /ഒ. ബി. സി – 40 എന്നിങ്ങനെയാണ് അഡ്മിഷന് വേണ്ട കട്ട്‌ ഓഫ്‌ പേർസന്റയിൽ. വ്യക്തിഗത സ്കോർ കാർഡ് 30 മുതൽ ഡൗൺലോഡ് ചെയ്യാം.

Leave a Reply

Your email address will not be published.