കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനായി സമഗ്ര കാർഷിക വികസന പദ്ധതിയിലുൾപ്പെടുത്തി മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും മഞ്ഞൾ വിത്ത് വിതരണം നടത്തുകയും ആയത് കൃഷി ചെയ്ത് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന്നും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിത്ത് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഐ. സജീവൻ മാസ്റ്റർ സ്വാഗതവും കൃഷി ആഫീസർ അശ്വതി ഹർഷൻ നന്ദിയും പറഞ്ഞു. കൃഷി ഭവൻ ഉദ്ദ്യോഗസ്ഥരായ ആതിര. പി.പി, വിസ്മയ. പി.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.