കെ ശിവരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച എം നാരായണൻ മാസ്റ്ററെ ആദരിച്ചു

 

ചേലിയ: കെ ശിവരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച പ്രശസ്ത നാടക പ്രവർത്തകനും അധ്യാപകനുമായ എം.നാരായണൻ മാസ്റ്ററെ ആദരിച്ചു. ‘സാമോദം’ എന്ന പേരിൽ ചേലിയയിലെ നാടക ആസ്വാദക സംഘം സംഘടിപ്പിച്ച പരിപാടി ചേലിയ ക്ഷീര സഹകരണ സംഘം ഹാളിൽ വെച്ച് നടന്നു. കെ. വി. സുഭാഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. അബ്ദുൽ ഷുക്കൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഉപഹാര സമർപ്പണത്തിനുശേഷം ചേലിയയുടെ നാടക പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് വിജയരാഘവൻ ചേലിയ പ്രഭാഷണം നടത്തി. ‘യശ:ശരീരനായ ഉദയചന്ദ്രൻ പത്തുവര്‍ഷംമുമ്പ് എഴുതിയ ‘ജാതകം’ എന്ന നാടകം സംവിധാനം ചെയ്തത് എം.നാരായണൻ മാസ്റ്ററാണ് . അഭിനേതാക്കളായ അനീഷ് ചേലിയ, രാമചന്ദ്രൻ എം.വി, മനോജ് ഇഗ്ളൂ, രാമകൃഷ്ണൻ നെല്ലുളി, സുധി നീലുകുന്നുമ്മൽ, ശ്രീലക്ഷ്മി എന്നിവരെ അനുമോദിച്ചു. യുവജന വായനശാല പ്രസിഡണ്ട് അഡ്വ. പി പ്രശാന്ത്, പി.പ്രമോദ്, പി.എം. ശ്രീനിവാസൻ, പ്രസാദ് പൊന്മാലേരി, രാജേഷ് ടി.ടി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.