കോലാറമ്പത്ത് ദേവീക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ വെള്ളാട്ട് തുടങ്ങി

കോലാറമ്പത്ത് ദേവീക്ഷേത്രത്തിൽ വഴിപാടായി കുട്ടിച്ചാത്തൻ വെള്ളാട്ട് തുടങ്ങി. ക്ഷേത്ര പുനരുദ്ധാരണ കലശത്തിന് ശേഷം തന്ത്രിയുടെ നിർദേശ പ്രകാരം ആരംഭിച്ച കുട്ടിച്ചാത്തൻ വെള്ളാട്ട് ഭക്തജന സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. സന്ധ്യാസമയത്ത് വാദ്യത്തിന്റെയും തോറ്റത്തിന്റെയും അകമ്പടിയോടെ തെയ്യം കോലാധാരിയും ഫോക്‌ലോർ അവാർഡ് ജേതാവുമായ നിധീഷ് പെരുമണ്ണാൻ കുട്ടിച്ചാത്തൻ വെള്ളാട്ടിന് കോലമണിഞ്ഞു.
മുൻ വർഷങ്ങളിൽ ഉത്സവത്തിന് മാത്രമായി നടന്നിരുന്ന കുട്ടിച്ചാത്തൻ വെള്ളാട്ട് വഴിപാട് ഭക്തന് ക്ഷേത്രത്തിലെ ബുക്കിംഗ് അനുസരിച്ച് മറ്റ് ദിവസങ്ങളിലും നടത്താം. വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published.