നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിൽ ഭീഷണിയിൽ ഉള്ള കുടുംബങ്ങളുടെ ഭൂമി ഉടൻ ഏറ്റെടുക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു
കുന്ന്യോറ മല മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനം പ്രദേശവാസികളെ എംഎൽഎ അറിയിച്ചു. കൊയിലാണ്ടി ഗുരുദേവ കോളേജിൽ വിളിച്ച് ചേർത്ത യോഗത്തിൽ എം എൽ എ കാനത്തിൽ ജമീലയും ഡപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യനും പ്രദേശവാസികളോട് കലക്ടറുടെ യോഗ തീരുമാനം വിശദീകരിച്ചു. മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി അക്വയർ ചെയ്യേണ്ട ഭൂമി എത്രയെന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് ഓണത്തിന് മുമ്പ് സമർപ്പിക്കാൻ തീരുമാനിച്ചതായി ഡപ്യൂട്ടി കലക്ടർ യോഗത്തിൽ വിശദീകരിച്ചു. അക്വിസിഷൻ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും അതുവരെ പ്രസ്തുത വീടുകളിലെ താമസക്കാരെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ച് ഓരോ വീടിനും മാസം 8000 രൂപ വീതം വാടക നൽകാൻ തീരുമാനിച്ചു വിവരവും ജനങ്ങളോട് വിശദീകരിച്ചു .
യോഗത്തിൽ നഗരസഭ ചെയർ പേഴ്സൺ സുധി കിഴക്കെപ്പാട്ട് , വൈ. ചെയർമാൻ അഡ്വ . കെ സത്യൻ , നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ EK അജിത്ത് മാസ്റ്റർ , കൗൺസിലർ സുമതി എന്നിവർ പങ്കെടുത്തു.