കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്ക്കരണ കുടിശിക സർക്കാറിൻ്റെ ഔദാര്യമല്ലെന്ന് കെ. എസ്. എസ്.പി എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ പറഞ്ഞു.
രാഷ്ട്രീയ നിയമനം ലഭിച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടവർക്ക് 39 മാസത്തെ കുടിശിക തുക നൽകാനുള്ള നീക്കം അപലനീയമാണ്. അഞ്ച് വർഷം കൂടുമ്പോൾ നടക്കേണ്ടതായ ശമ്പള പെൻഷൻ പരിഷ്കരണം 2024 ജൂലായ് മാസം നടക്കേണ്ടതാണെങ്കിലും ഇതുവരെ പരിഷ്ക്കരണ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല.
യു. രാജൻ അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലൻ, സത്യൻ തലയഞ്ചേരി, ടി. രാരുക്കുട്ടി, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, കെ. വല്ലീ ദേവി, കെ. അഷറഫ്, സി.എം. ജനാർദ്ദനൻ, എം. രാമാനന്ദൻ, കെ.കെ. ബാലൻ, രഘുനാഥ് എഴുവങ്ങാട്ട്, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.