കേരള ഗാന്ധി കേളപ്പജിയുടെ അനുസ്മരണം സംഘടിപ്പിച്ചു

/

സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായ കെ കേളപ്പനെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ബി ജെ പി ഉത്തര മേഖല സെക്രട്ടറി എം സി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ വി കെ ജയൻ, ജില്ല സെക്രട്ടറി ഷൈനി ജോഷി,സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, ജില്ല കമ്മറ്റി അംഗം അഡ്വ വി സത്യൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ എ വി നിധിൻ, കെ വി സുരേഷ്, വി കെ മുകുന്ദൻ, ഒ മാധവൻ, അതുൽ പെരുവട്ടൂർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.