മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി

മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി. കേന്ദ്രസർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ചാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

40% ഭിന്നശേഷിക്കാരിയാണ് വിദ്യാർത്ഥിനിയായ ആമിന ദിൽസ. കേന്ദ്ര സർക്കാരിന്റെ കാർഡിലും അത് വ്യക്തമാണ്. എന്നാൽ കീമിന്റെയും നീറ്റിന്റെയും ഭിന്നശേഷി പരിശോധനയിൽ ആമിന ദിൽസക്ക് ഭിന്നശേഷി വെറും 16 ശതമാനം മാത്രമാണ്. ആമിനക്ക് മാത്രമല്ല ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് സർക്കാരിന്റെ കാർഡിനുള്ളതിനേക്കാൾ കുറവ് ഭിന്നശേഷി രേഖപ്പെടുത്തിയിട്ടുള്ളത്. 87 സീറ്റുകളാണ് കേരളത്തിൽ മാത്രം ഭിന്നശേഷിക്കാർക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം ഉള്ളത്. ഇതിൽ 51 സീറ്റുകളിലേക്ക് പ്രവേശനം നടത്തിക്കഴിഞ്ഞതായും അർഹരായ വിദ്യാർഥികളെ ഒഴിവാക്കിയെന്നും വിദ്യാർത്ഥികൾ പറയുന്നു.

കേന്ദ്ര ഗവൺമെന്റ് നൽകിയ ഭിന്നശേഷി കാർഡിൽ ഉള്ളതാണ് ഇവരുടെ യഥാർത്ഥ ഭിന്നശേഷിയെന്നാണ് ഭിന്നശേഷി കമ്മീഷണർ പറയുന്നത്. അതിൽ നിന്നും ഭിന്നശേഷി കുറച്ച് കാണിക്കാൻ മെഡിക്കൽ ബോർഡിന് അധികാരമില്ലെന്നും ഭിന്നശേഷി കമ്മീഷണർ പറഞ്ഞു. എന്നാൽ മാനദണ്ഡപ്രകാരമാണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തിയതെന്നും ബോർഡിന്റെ തീരുമാനമാണ് കണക്കിലെടുക്കുകയെന്നുമാണ് എൻട്രൻസ് കമ്മീഷണർ നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published.

Previous Story

അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളികളുടെ വ​ര്‍ക്ക് പെ​ര്‍മി​റ്റ് നിർബന്ധമാക്കണമെന്ന് മാ​ന​വ​ദീ​പ്തി

Next Story

നിപ രോഗലക്ഷണങ്ങളോടെ കണ്ണൂരിൽ രണ്ട് പേർ ചികിത്സയിൽ

Latest from Main News

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ്

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍