ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ

ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സി.ബി.ഐ. ഓഗസ്‌റ്റ് ഒമ്പതിന് പുലർച്ചെ നാലുമണിക്ക് നടന്ന ബലാൽസംഗത്തിൽ പ്രതി സഞ്‌ജയ്‌ റോയ് മാത്രമാണെന്നാണ്  സിബിഐ നിഗമനം

തങ്ങളുടെ മകൾ കൂട്ടബലാൽസംഗത്തിന് ഇരയായെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിലും തങ്ങളുടെ മകൾ കൂട്ടബലാൽസംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തന്നെയാണ് ഇവർ വാദിക്കുന്നത്.

എന്നാൽ, പ്രതി സഞ്‌ജയ്‌ റോയിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് വിചാരണാ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ കൂട്ടബലാൽസംഗം എന്നതിനെ കുറിച്ച് സിബിഐ പരാമർശിച്ചിട്ടില്ല. അതിനിടെ, പ്രതിയെ സെപ്‌തംബർ ആറുവരെ വിചാരണ കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. ഇയാളെ പ്രസിഡൻസി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ഏകാന്ത തടവിൽ കഴിയുന്ന സഞ്‌ജയ്‌ റോയിയെ, 24 മണിക്കൂറും സിസിടിവിയിലൂടെ നിരീക്ഷിക്കുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്‌ടറുടെ സഹപ്രവർത്തകരിൽ ചിലരുടെ മൊഴികൾ പരസ്‌പര വിരുദ്ധമായതിനാൽ അവരെ നുണപരിശോധനക്ക് വിധേയരാക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ രണ്ടുപേർ ഒന്നാംവർഷ ബിരുദാനന്തര ട്രെയിനികളും ഒരു ഹൗസ് സർജനും ഒരു ഇന്റേണും ഉൾപ്പെടുന്നുണ്ട്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കാര്യങ്ങളിൽ ഇവർ ഭാഗമാണോയെന്ന് പരിശോധിക്കണമെന്ന് സിബിഐ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംശയമുനയിലുള്ള നാല് ഡോക്‌ടർമാർ എന്നിവരുടെ നുണപരിശോധന നടത്താൻ സിബിഐക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും

Next Story

ഗുരുവായൂരിൽ അഷ്ടമി രോഹിണി ദിവസത്തിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,