അഡ്വ. പി. ഭാസ്ക്കരൻ്റ ഫോട്ടോ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ അഭിഭാഷകനായ അഡ്വ പി ഭാസ്കരന്റെ ഫോട്ടോ അനാച്ഛാദനം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പോക്സോ ജഡ്ജ് നൗഷാദലി, സബ്ബ് ജഡ്ജ് വിശാഖ്, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അജികൃഷ്ണൻ, ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ സി എസ് ജതീഷ് ബാബു, രോഹിത് എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിനോയ് ദാസ് വി വി സ്വാഗതവും ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ അജ്മില ചടങ്ങിൽ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.