സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

മലയാള സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി. “ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടിയെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന പൊതുതാൽപര്യഹർജിയിൽ ഹൈക്കോടതി വനിത കമ്മിഷനെയും കക്ഷി ചേർത്തിട്ടുണ്ട്. ഒരു സമഗ്ര വനിതാനയം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. മറ്റ് ഭാഷകളിലെ സിനിമാലോകം ഇക്കാര്യത്തിൽ നമ്മളെ ഉറ്റുനോക്കുകയാണ്,” വനിത കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ, ‘തൊഴിലിടത്തിലെ സ്ത്രീ’ കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അവർ പറഞ്ഞു.

28 വർഷങ്ങളായി വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിച്ചുവരികയാണ് സംസ്ഥാന വനിത കമ്മിഷൻ. 28 വർഷം മുമ്പ് ഉണ്ടായിരുന്ന സ്ത്രീയുടെ പദവി ഇന്നുള്ള പദവിയോട് താരതമ്യപ്പെടുത്തിയാൽ ഈ മാറ്റം മനസ്സിലാകും. ആ പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. സിനിമ എന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്പ്പെടുത്തുന്നുണ്ടോ എന്ന ചർച്ചകൾ ഉയരുന്നു.

പ്രശസ്ത നടി അതിക്രൂരമായ അതിക്രമത്തിന് ഇരയായപ്പോൾ, അതിന് പിന്നിൽ പ്രമുഖർ ഉണ്ടെന്ന് വാർത്ത വന്നപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടനടി അന്വേഷണം നടത്തി. പ്രമുഖ നടൻ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ആ ഘട്ടത്തിലാണ് ചില കലാകാരികൾ നിർഭയം മുന്നോട്ടുവന്ന് വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന കലക്ടീവിന്റെ ആവശ്യത്തിൻമേലാണ് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ വെച്ചത്, സതീദേവി ചൂണ്ടിക്കാട്ടി.

സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി (ഐസി) രൂപീകരിക്കാൻ മുൻകൈയെടുത്തത് സാംസ്കാരിക വകുപ്പാണ്. പക്ഷേ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് ഐസി നടപ്പാക്കാൻ പറ്റില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ പിന്നീട് തുടർയോഗങ്ങൾക്ക് ശേഷം സിനിമ മേഖലയിൽ ഐസി നടപ്പാക്കി. സിനിമയുടെ പൂജാവേളയിൽ തന്നെ ഐസി രൂപീകരിച്ചിട്ടില്ലെങ്കിൽ രജിസ്ട്രേഷൻ പറ്റില്ല എന്നായിരുന്നു കമ്മിഷൻ മുന്നോട്ടുവച്ച നിലപാടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. ഐസി രൂപീകരിക്കാതെ ഷൂട്ടിംഗ് തുടങ്ങി എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ലൊക്കേഷനിൽ പോയി സത്യാവസ്ഥ മനസിലാക്കി ഇന്റെണൽ കമ്മിറ്റി ഉണ്ടാക്കിയ സംഭവമുണ്ട്.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ നിഷേധിക്കപ്പെടുമ്പോൾ തുല്യത എന്ന അവകാശത്തെയാണ് നാം നിഷേധിക്കുന്നതെന്നും ഇത് ലജ്ജാകരമായ സ്ഥിതിയാണെന്നും മുഖ്യാതിഥിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ചൂണ്ടികാട്ടി. ഒരുപാട് കാര്യങ്ങളിൽ കേരളം പുരോഗമിച്ച സമൂഹമാണ്. അതുകൊണ്ടുതന്നെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളും ആ തരത്തിലുള്ളതാണ്.

സ്ത്രീകൾക്കെതിരായ 10 അതിക്രമങ്ങൾ നടക്കുമ്പോൾ രണ്ടെണ്ണം മാത്രമേ പരാതി ആകുന്നുള്ളൂ എന്ന് കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് ഭർത്താവ് ഭാര്യയെ അതിക്രമത്തിന് വിധേയമാക്കുന്ന സംഭവങ്ങളാണ്. സെമിനാറിൽ കമ്മിഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഗവ. പ്ലീഡർ കെ കെ പ്രീത വിഷയം അവതരിപ്പിച്ചു. ദീദി ദാമോദരൻ (വിമൻ ഇൻ സിനിമ കളക്ടീവ്), കെ അജിത (അന്വേഷി), ടി കെ ആനന്ദി (ജൻഡർ അഡ്വൈസർ), വിജി (പെൺകൂട്ട്), വി പി സുഹറ, അഡ്വ പി എം ആതിര എന്നിവർ വിഷയത്തിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ  സബീന ബീഗം, കമ്മിഷൻ അംഗങ്ങളായ അഡ്വ ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, കമ്മിഷൻ ലോ ഓഫീസർ കെ ചന്ദ്രശോഭ എന്നിവർ പങ്കെടുത്തു. വനിത കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ സ്വാഗതവും മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എന്തെ ഈ ടോള്‍ ബൂത്ത് പൊളിച്ചു നീക്കാത്തത്???

Next Story

ഖാദി ഓണം മേള ആഗസ്റ്റ് 8 മുതൽ സെപ്റ്റംബർ 14 വരെ

Latest from Local News

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും