വയനാട് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു. 17 തൊഴിൽ ദായകർ ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്ന് നൂറോളം തൊഴിലന്വേഷകർ മേളക്കെത്തി.
ഉരുൾപ്പൊട്ടൽ ദുരന്തബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിലാണ് തൊഴിൽ മേള. കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികളിൽ ഉപഭോക്താക്കളായ തൊഴിൽ അന്വേഷകരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. വരുമാന ദായക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുനരധിവാസം പൂർണ്ണാർത്ഥത്തിൽ നടപ്പാക്കാൻ ഒപ്പം നിൽക്കുകയും ചെയ്യുകയാണ് കുടുംബശ്രീയെന്ന് ജില്ലാ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പറഞ്ഞു.