വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാശിശു വികസന മന്ത്രാലയം

വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം കാരണമോ ജോലി ചെയ്യാനായി കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായം കിട്ടുക. ഒരു കുടുംബത്തിലെ പരമാവധി രണ്ടുകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ്‌ വഴി ഓൺലൈനായി അപേക്ഷ നൽകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രദേശത്തെ ശിശുവികസന ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടി വര്‍ക്കറെയോ സമീപിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 15. 

 

Leave a Reply

Your email address will not be published.

Previous Story

വയനാട് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കി സര്‍ക്കാര്‍

Next Story

പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Latest from Main News

കേരളത്തെ തിരുട്ടു ഗ്രാമമാക്കി പിണറായിയും മക്കളും : കെ സി വേണുഗോപാൽ.എം പി

പേരാമ്പ്ര. പിണറായി വിജയനും കുടുംബവും കേരളത്തെ തമിഴ് നാട്ടിലെ തിരുട്ടു ഗ്രാമത്തെ പോലും കവച്ചു വെക്കുന്ന കള്ളന്മാരുടെ താവളമാക്കിയെന്ന് എ ഐ

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചിടൽ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കും

സംസ്ഥാനത്ത് പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ