പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു - The New Page | Latest News | Kerala News| Kerala Politics

പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു

നിരന്തരം അപകടങ്ങളും, സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടാതെ ബൈപ്പാസ്റോഡിന്റെ സമീപത്തുള്ള വയലുകളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളി തണ്ണീർ തടങ്ങളിലെ ജലം മലിനമായിതോടുകളിലൂടെ ഒഴുകി പരിസരത്തെ ജലസ്രോതസ്സുകൾ മലീമസമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
ബൈപ്പാസിന്റെ ഇരു വശങ്ങളിലും ബസ്സ് ബേ സൗകര്യം ദുരുപയോഗം ചെയ്ത് സ്ഥിരമായി ഒരേ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ മറവിലാണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്.

ബൈപ്പാസിലെ അനധികൃത പാർക്കിംങ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നിരവധി തവണ പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടരി സി.പി എ അസീസ് ഉദ്ഘാടനം ചെയ്തു. കക്കാട്ട് റാഫി അദ്ധ്യക്ഷത വഹിച്ചു. കെ.പി റസാക്ക്, സി.പി ഹമീദ്, സി.കെ. സി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് മെമ്പർ സൽമ നൻമനക്കണ്ടി,
എൻ.കെ.മുസ്തഫ, എൻ.കെ. അസീസ്, പി.കെ.അഷറഫ് ഇ കെ.യൂസഫ്, കെ.പി.യുസഫ്, പി.മജീദ്, പി.എം. അബദുറഹിമാൻ, കെ.പി. നിയാസ്, സി.കെ.മുസ, ഇ.കെ അസീസ്, എൻ.പിഅബ്ദുള്ള, എം.സിഅജ്മൽ, എം പി. എം.നൗഷാദ്, എൻ.പി അൻസാർ എന്നിവർ പ്രസംഗിച്ചു. ഡീലക്സ് മജീദ് സ്വാഗതവും എം.സി. യാസിർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ജി. വി. എച്ച്. എസ്. എസ് കൊയിലാണ്ടിയുടെ ഗണിത ശാസ്ത്ര വർക്ക് ബുക്ക് പ്രകാശനം ചെയ്തു

Next Story

കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു

Latest from Local News

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെ (25) കോഴിക്കോട്

വി.പി.മാധവൻ നായരെ മലയാള ചലചിത്ര കാണികൾ (മക്കൾ) അനുമോദിച്ചു

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ പ്രഥമ പി.വി. ജി. പുരസ്കാരം ലഭിച്ച പ്രമുഖ സിനിമാ നിർമ്മാതാവ് വി.പി.മാധവൻ നായരെ മലയാള ചലചിത്ര കാണികൾ

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി പറമ്പിൽ എംപിക്ക് ഉറപ്പുനൽകി

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി

മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

മുക്കം പി.സി തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി  കോമളൻ (41) ആണ് മരിച്ചത്.