പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം.ആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

പൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഇതിനുപുറമെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഉള്ള മുന്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും എതിരെ കൂടുതല്‍ നടപടിക്കും നീക്കമുണ്ട്. ഡീന്‍ എം. കെ. നാരായണനും അസി. വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥനും വീഴ്ച പറ്റിയെന്നാണ് ചാന്‍സലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ഇരുവര്‍ക്കും എതിരെ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ട്. 

ഗവര്‍ണര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവര്‍ക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ വിലയിരുത്തല്‍ മാനേജ്‌മെന്റ് കൗണ്‍സിലില്‍ വെയ്ക്കും. മുന്‍ വിസി എം. ആര്‍. ശശീന്ദ്രനാഥിനും വീഴ്ച പറ്റിയെന്നു കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.