ജി. വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടിയുടെ ഗണിത ശാസ്ത്ര വർക്ക് ബുക്ക് പ്രകാശനം വടകര ഡി. ഇ. ഒ രേഷ്മ എം നിർവഹിച്ചു. എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഗണിത പഠനം അനായാസവും രസകരവുമാക്കാൻ സ്കൂൾ ഗണിത ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയായ
ടീം മാത്തമാറ്റിക്സ് ആണ് വർക്ക് ബുക്ക് നിർമിച്ചത്. കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള സാധ്യതകൾ ഒരുക്കുന്ന വർക്ക് ബുക്കിൽ ഉന്നത വിജയത്തിനായുള്ള ചോദ്യ മാതൃകകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.വി പ്രദീപ്കുമാർ, എസ്. എം. സി ചെയർമാൻ ഹരീഷ്, സീനിയർ അസിസ്റ്റൻ്റ് ഷജിത ടി, വിജയോൽസവം കോർഡിനേറ്റർ ശർമിള എ. ബി, സുരേഷ് സി, പ്രസന്ന എം ജീ എന്നിവർ സംസാരിച്ചു. സബ്ജക്ട് കൗൺസിൽ കൺവീനർ ബിനില വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിജു ഒ.കെ നന്ദിയും പറഞ്ഞു. ഗണിത അദ്ധ്യാപകരായ പ്രജിത സി, പ്രതിഭ പി, ഇന്ദു കെ. കെ, ജിനേഷ് കെ.എം, ബിനില വി, ഷിജു ഒ.കെ , രമ്യ പി, സുധ എം.പി എന്നിവർ വർക്ക് ബുക്ക് നിർമ്മാണത്തിന് നേതൃത്വം നൽകി.