ആഗസ്റ്റ് 23: മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന യാതൊരു അംഗീകാരവും ലഭിക്കാതെപോയ നിരൂപകൻ വക്കം അബ്ദുൾ ഖാദർ ഓർമ്മദിനം

ആഗസ്റ്റ് 23: മലയാള സാഹിത്യചരിത്രത്തിൽ അർഹിക്കുന്ന യാതൊരു അംഗീകാരവും ലഭിക്കാതെപോയ നിരൂപകൻ വക്കം അബ്ദുൾ ഖാദർ ഓർമ്മദിനം.

‘സ്വദേശാഭിമാനി’ പത്രാധിപരും കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽനിന്ന് ഉയർന്നുവന്ന സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും ശ്രീനാരയണഗുരുവിൻ്റെ സുഹൃത്തും നവോത്ഥാന നായകനും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൾ ഖാദർ മൗലവിയുടെ മകനാണ് വക്കം അബ്ദുൾ ഖാദർ.

പുരോഗമനവാദിയായ അദ്ദേഹം സ്വന്തം ഭാര്യ അബ്ദുൾഖാദർ എന്ന പേര് തന്നെ വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തികച്ചും യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച അവർ അത് തയ്യാറാകാതിരുന്നതിനാൽ അദ്ദേഹം മകന് ആ പേര് തന്നെയിട്ട് ഭാര്യയെ കൊണ്ട് വിളിപ്പിച്ചതാണ് അബ്ദുൾ ഖാദർ മൗലവിയുടെ മകൻ അബ്ദുൾ ഖാദർ തന്നെയാകാനുള്ള കാരണം.

യഥാർത്ഥത്തിൽ മലയാള സാഹിത്യചരിത്രത്തിലെ ഒഴിവാക്കാനാകാത്ത നിരൂപകനും പത്രപ്രവർത്തകനുമാണ് വക്കം അബ്ദുൾ ഖാദർ (1912 – 1976). ചങ്ങമ്പുഴയെയും ജി.ശങ്കരക്കുറുപ്പിനെ പോലുള്ള നവോത്ഥാന കവികൾ ഇന്ന് നാം കേൾക്കുന്നതുപോലെ മഹാപ്രശസ്തരാകുന്നതിനും കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങി മലയാളത്തിലെ അത്യപൂർവ നിരുപകശോഭകൾ രാഷ്ട്രീയവും കലകളും ആധുനിക ഫ്രഞ്ചു സാഹിത്യചിന്തകൾ പോലും പഠിച്ചറിഞ്ഞത് വക്കത്തിൽ നിന്നാണ്.

ബർണാഡ് ഷാ, സോമർസെറ്റ്മോം തുടങ്ങിയവരുടെ സുപ്രധാന നാടകരചനകൾ മലയാളത്തിൽ മൊഴിമാറ്റം നടത്തിയതും, മലയാളത്തിൽ ആദ്യമായി പേർഷ്യൻ കവിതകൾക്ക് ആമുഖം രചിച്ചതും വക്കം ആണ്. നെടുങ്ങണ്ട ശ്രീനാരായണവിലാസം ഇംഗ്ലീഷ് സ്‌കൂളിൽ ഒമ്പതാംക്ലാസ്സിൽ പഠിപ്പുനിർത്തി.
ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ ഇംഗ്ലീഷ്, തമിഴ്, ജർമൻ, അറബി, സംസ്കൃതം, ഉറുദു, ഹിന്ദി എന്നീ ഭാഷകൾ പഠിച്ച് സാഹിത്യ പ്രവർത്തനങ്ങൾ ആരംഭിച്ചത് സ്വപ്രയത്നം കൊണ്ടുമാത്രമാണ്‌. നന്നായി ചിത്രം വരയ്ക്കുമായിരുന്നു. പല സാഹിത്യകാരന്മാരുടെയും രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്.

വിവിധ ശാസ്ത്രവിഷയങ്ങളെ ആധാരമാക്കി മലയാളത്തിലുണ്ടായ വിജ്ഞാന ഗ്രന്ഥങ്ങളിൽ പ്രഥമസ്ഥാനമുള്ള ‘വിചാരവേദി’യാണ് അബ്ദുൾ ഖാദറിന്റെ ആദ്യ കൃതി. വിമർശവും വിമർശകന്മാരും, പ്രതിഭാശാലികൾ, മനുഷ്യാവകാശങ്ങൾ, അതുല്യനായ മനുഷ്യൻ, സാഹിത്യരൂപകങ്ങൾ, കവിതാസമാഹാരമായ രാഗവീചി, ജീവചരിത്ര രചനകളായ മഹാമനീഷികൾ, തേജസികൾ, തൂലികാചിത്രങ്ങൾ, ചിത്രദർശിനി, ചിത്രമണ്ഡലം എന്നിവയാണ് മുഖ്യ കൃതികൾ. ദക്ഷിണ ഭാരതി, പ്രകാശം വാരിക, മാപ്പിള റിവ്യു, പ്രഭാതം, അൽഅമീൻ, പ്രതിധ്വനി, സ്വന്തം മാസികയായ സുബോധിനി, തൂലിക എന്നിവയുടെ പത്രാധിപരായിരുന്നു.

1968-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോൾ അതിന്റെ ഗവേണിങ് ബോർഡിലും കുറച്ചു കാലം സാഹിത്യ അക്കാദമിയിലും സർവവിജ്ഞാനകോശത്തിന് ഉപദേശക സമിതിയിലും അംഗമായിരുന്നു. മലയാള സാഹിത്യ ലോകത്ത് എല്ലാ മേഖലയിലും കൈവച്ച വക്കം അബ്ദുൾ ഖാദർ 1976 ഓഗസ്റ്റ് 23-ന് അന്തരിച്ചു. പരവൂരിൽ അക്കാലത്ത് മുസ്ലിം പെൺകുട്ടികൾക്കിടയിൽ നിന്നും ആദ്യമായി ഹൈസ്കൂളിൽ പഠിച്ച നബീസാബീവി ആയിരുന്നു ജീവിതപങ്കാളി.

മലയാള സാഹിത്യത്തിൽ ആ മഹാപ്രതിഭ കൈവയ്ക്കാത്ത ഒരു മേഖലയും ഉണ്ടായിട്ടില്ലെങ്കിലും ഒരു ജാതിവാലിൻ്റെ കുറവുകൊണ്ടുമാത്രം പക്ഷെ, മലയാള സാഹിത്യലോകം അദ്ദേഹത്തിന് അർഹിക്കുന്ന യാതൊരു അംഗീകാരവും നൽകിയില്ല.

Leave a Reply

Your email address will not be published.

Previous Story

കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സെപ്റ്റംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

Next Story

ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന