ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

തിക്കോടി മണ്ണ് പരിശോധന കേന്ദ്രത്തിലെ സൈന്റിഫിക് അസിസ്റ്റന്റ് സജിനയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊബൈൽ ലബോറട്ടറിയുമായി ചെങ്ങോട്ടുകാവ് എത്തിയത്. നാൽപ്പത്തിലധികം കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണാണ് ഇവിടെ പരിശോധനയ്ക്ക് എത്തിച്ചത്. ചെങ്ങോട്ടുകാവ് കൃഷിഭവനിലെ കൃഷി ഓഫീസർ മുഫീദ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് സഫ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

Next Story

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് സ്പെഷൽ സർവീസ് 31 മുതൽ

Latest from Local News

ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 12) പോളിയോ തുള്ളിമരുന്ന് നല്‍കും.

മീനാക്ഷി നോവലിന്റെ നൂറ്റിമുപ്പത്തഞ്ചാമത് വാര്‍ഷികാഘോഷം

കൊയിലാണ്ടി: താന്‍ ജീവിച്ച കാലഘട്ടത്തിന്റെ ചലനങ്ങളും മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങളും വരച്ചു കാട്ടിയ മഹത്തായ സാഹിത്യ സൃഷ്ടിയാണ് ചെറുവലത്ത് ചാത്തുനായരുടെ മീനാക്ഷിയെന്ന നോവലെന്ന്

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി