കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു

കൊല്ലം: കൊല്ലം സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഇന്നലെ (22-08-2024) വൈകുന്നേരം അഞ്ചുമണിയ്ക്കും ഏഴുമണിയ്ക്കുമിടയിലാണ് പേഴ്‌സ് നഷ്ടമായത്. കൊല്ലം വില്ലേജ് ഓഫീസ് പരിസരത്തുനിന്നും കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാതവരെയും അവിടെ നിന്ന് കൊയിലാണ്ടി ഹാര്‍ബറിലേക്കും തിരിച്ച് കൊയിലാണ്ടി മീത്തലെകണ്ടി പള്ളി ഭാഗത്തേക്കും ബൈക്കില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് പേഴ്‌സ് നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ ജോലി ചെയ്യുന്ന അഫ്‌സല്‍ മേലത്തിന്റെ പേഴ്‌സ് ആണ് നഷ്ടമായത്. തിരികെ ഖത്തറിലേക്ക് പോകാന്‍ ആവശ്യമായ ഖത്തര്‍ ഐഡി ഈ പേഴ്‌സിലുണ്ട്. കൂടാതെ എന്‍.ആര്‍.ഐ എ.ടി.എം, ഖത്തര്‍ റിയാല്‍, കുറച്ചുപൈസ എന്നിവയും പേഴ്‌സിലുണ്ടായിരുന്നു. പേഴ്‌സിലുള്ള പണം എടുത്തിട്ടാണെങ്കിലും രേഖകള്‍ തിരികെ നല്‍കണമെന്നാണ് അഫ്‌സല്‍ ആവശ്യപ്പെടുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസിലോ 9961346604, 9567084407 എന്നീ നമ്പറുകളിലോ അറിയിക്കുക.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര ബൈപ്പാസ് റോഡിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു

Next Story

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.