റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് മോഷണം പോയി

കൊയിലാണ്ടി : കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി.ബാലുശ്ശേരി കുഴിമ്പാട്ടിൽ കെ.മിഥുൻ രാജിൻ്റെ മോട്ടോർസൈക്കിൾ ആണ് കളവ് പോയത്.ഓഗസ്റ്റ് 21ന് റെയിൽവേ സ്റ്റേഷൻ സമീപം ബൈക്ക് നിർത്തി മിഥുൻരാജ് പാലക്കാട്ടേക്ക് പോയതായിരുന്നു തിരിച്ചു വരുമ്പോഴേക്കും ബൈക്ക് കാണാനില്ലായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് കൂടി വരികയാണ്. ഒട്ടേറെ പേരുടെ ഹെൽമറ്റുകളും കളവ് പോകുന്നുണ്ട്.

Leave a Reply

Your email address will not be published.