വിലങ്ങാട് ഉരുൾപൊട്ടൽ; വീട്ടുപകരണങ്ങൾ കൈമാറി വായനശാല പ്രവർത്തകർ

കുറ്റ്യാടി: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ ഒപ്പം ചേർത്ത് വായനശാല പ്രവർത്തകർ. ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറുന്ന കുടുംബത്തിനാണ് നരിക്കൂട്ടും ചാൽ വേദിക വായനശാല പ്രവർത്തകരാണ് മുഴുവൻ വീട്ടുപകരണങ്ങളും കൈമാറിയത്. വേദിക രക്ഷാധികാരി കെ.കെ.രവീന്ദ്രൻ വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ ടോസ് എബ്രഹാമിന് വീട്ടുപകരണങ്ങൾ കൈമാറി. പ്രസിഡൻ്റ് ജെ.ഡി. ബാബു, സെക്രട്ടറി എസ്.ജെ.സജീവ് കുമാർ, ടി. സുരേഷ് ബാബു, കെ.കെ.സന്തോഷ്, പി.പി.ദിനേശൻ, പി.ബി. പ്രവീണ, കെ.പി.റീജ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.