കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി പെൺകുട്ടിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്

കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി സ്വദേശിയായ പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്.  കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള  വനിതാ പൊലീസുകാർ ഉൾപ്പെടെ നാലുപേരുള്ള പൊലീസ്  സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. തിരിച്ചെത്തിച്ചു ശേഷം കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്താനും, കുട്ടിക്ക് പ്രത്യേക കൗൺസിലിംഗ് നൽകാനുമാണ് നിലവിലെ തീരുമാനം.

ഇക്കഴിഞ്ഞ 20 -നാണ് ആസാമി സ്വദേശികളുടെ മകളും, 13 വയസുകാരിയുമായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. 36 മണിക്കൂർ നീണ്ട തെരച്ചിലിനോടുവിലാണ് വിശാഖപട്ടണത്ത് വെച്ച് കേരള സമാജം പ്രതിനിധികൾ കുട്ടിയെ കണ്ടെത്തിയത്. ശേഷം കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. തിരികെ വീട്ടിലേക്ക് വരാൻ സന്നദ്ധയാണെന്നും അറിയിച്ചു. കുട്ടിയെ കണ്ടെത്തിയ കേരള പോലീസിനും കേരള സമൂഹത്തിനും കുടുംബം നന്ദി അറിയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ കേരള സർവകലാശാല ആപ്പ് നിർമിക്കാനൊരുങ്ങുന്നു

Next Story

ഹേമ കമ്മിറ്റി റിപ്പോർട്ട്; തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Latest from Main News

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025,

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും