കൊയിലാണ്ടി ബസ്റ്റാൻഡിൽ അപകട മരണങ്ങൾ ഏറുന്നതിൽ നഗരസഭാ യോഗത്തിൽ ആശങ്ക. നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ മൂന്നു മാസത്തിനിടെ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മുനിസിപ്പൽ ഭരണസമിതിയും ട്രാഫിക് അഡ്വൈസറി ബോർഡും അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ കൗൺസിലർ എ അസീസും വത്സരാജ് കേളോത്തു അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ട്രാഫിക് അഡ്വൈസറി ബോർഡ് അടിയന്തരമായി വിളിച്ചുചേർത്തു ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉറപ്പു നൽകി. കൗൺസിലർമാരായ കെ.എം. നജീബ് , മനോജ് പയറ്റ് വളപ്പിൽ വി.ഫക്രുദ്ദീൻ, എം.ദൃശ്യ, ജിഷ പുതിയേടത്ത്, ഷീബ അരീക്കൽ, ടി.പി.ശൈലജ, കെ.എം. സുമതി, കെ.ടി.വി റഹ്മത്ത്, പി.പി.ഫാസിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.