കോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ

കോഴിക്കോട് ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്തംബർ 11 മുതൽ 14 വരെ 81 കേന്ദ്രങ്ങളിൽ നടക്കും.വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിൽ പച്ചക്കറി വിൽക്കുക. സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുന്നത്. ജൈവ പച്ചക്കറിയാകട്ടെ കർഷകരിൽ നിന്നും 20 ശതമാനം അധികം വില നൽകി സംഭരിച്ച് ചന്തയിൽ 10 ശതമാനം കിഴിവിൽ വിൽക്കും. 81 ഓണചന്തകളിൽ 12 എണ്ണം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആയിരിക്കും.

പച്ചക്കായയും ചേനയുമാണ് കൂടുതൽ സംഭരിക്കുക. ചന്തകളിൽ മിൽമ, കേരള ഗ്രോബ്രാന്റ്, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങളും ലഭ്യമായിരിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.

ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴിൽ സെപ്റ്റംബർ 11 മുതൽ 68 ഓണചന്തകളും പ്രവർത്തിക്കും. ഇതിന് പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെതായി (വിഎഫ്പിസികെ) ആറ് കേന്ദ്രങ്ങളിലും ഓണചന്ത നടത്തും.

Leave a Reply

Your email address will not be published.

Previous Story

വിദ്യാർത്ഥികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്നത് പ്രതിരോധിക്കാൻ ഷുഗർ ബോർഡ്‌ പദ്ധതി

Next Story

മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി

Latest from Uncategorized

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് ABVP സംസ്ഥാനതലത്തിൽ നടത്തുന്ന സമരങ്ങൾ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താൻ

വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഓഫീസര്‍ക്ക് നേരെ അക്രമം

നാദാപുരം: വാഹന പരിശോധനയ്ക്കിടെ നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിന് നേരെ അക്രമം ഉണ്ടായി. പാതിരിപ്പറ്റ മീത്തൽവയലിൽ മദ്യക്കടത്ത് തടയുന്നതിനുള്ള

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠ പുസ്തകത്തിലെ

വാഷിംഗ് മെഷീനിൽ തീപിടിത്തം: അഗ്നിരക്ഷാസേനയുടെ താത്ക്കാലിക ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി

കൊയിലാണ്ടി ∙ പൂക്കാട് സ്തുതി ഹൗസിൽ അഷറഫിന്റെ വീടിന്റെ മുകൾനിലയിലെ മുറിയിൽ വാഷിംഗ് മെഷീനിൽ തീപിടിത്തം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണം നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട്