‘വയനാടിനൊര് കൈത്താങ്ങ് ‘ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എൽ പി സ്കൂൾ വിദ്യാർത്ഥിനികളുടെ സഹായം

കോഴിക്കോട്: വയനാടിന് കൈത്താങ്ങാവാൻ ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എൽ. പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് കൈമാറി. 50,000. രൂപയാണ് കൈമാറിയത്. ചടങ്ങിൽ സ്കൂൾ ലീഡർ എസ്. ശിവമിത്ര, ഡെ. ലീഡർ കെ. ധ്യാൻ കൃഷ്ണ, വി. ശിവാത്മിക, എൽകെജി വിദ്യാർത്ഥികളായ റയാൻ ദക്ഷിൺ, ആഗ്നേയ്, പിടിഎ പ്രസിഡന്റ് ഷൈജു കെ കെ, പ്രിൻസിപ്പൽ ഭവ്യ സായൂജ്, ബിന്ദു ടീച്ചർ, സ്കൂൾ മാനേജർ വി.പി പ്രമോദ്, പിടിഎ എക്സിക്യൂട്ടീവ് അംഗ കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.