നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ; കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ടൗൺഹാളിൽ ജനകീയ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ്കമ്മറ്റി അധ്യക്ഷരായ കെ. എ. ഇന്ദിര, കെ. ഷിജു. നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ ,വി. പി ഇബ്രാഹിം കുട്ടി, സിന്ധു സുരേഷ്. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവർ സംസാരിച്ചു.

CWRDM എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ പരിസ്ഥിതിയും കാർബൺ എമിഷനും സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബജറ്റും പ്രകാശനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് ,നെറ്റ് സീറോ കാർബൺ ജനകീയ ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരിച്ചു സംസാരിച്ചു. ജലവും കാർബൺ പുറന്തളളലും എന്ന വിഷയത്തിൽ റിട്ട. സയന്റിസ്റ്റ്, സിഡബ്ള്യൂ ആർഡിഎം , ഇ എം അബ്ദുൾ ഹമീദ് , ഊര്‍ജ്ജവും ഗതാഗതവും എന്ന വിഷയത്തിൽ റിട്ട. എക്സി.എൻജിനീയർ കെഎസ്ഇബി, എം ജി സുരേഷ് കുമാർ, മാലിന്യ സംസ്കരണവും നെറ്റ് സീറോ കാർബണും എന്ന വിഷയത്തിൽ ജില്ലാ ആസൂത്രണ സമിതിയംഗം എ സുധാകരൻ എന്നിവർ ക്ലാസെടുത്തു.

നഗരസഭയുടെ ഒരു വർഷക്കാല ആക്ഷൻ പ്ലാൻ ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ് കുമാർ അവതരിപ്പിച്ചു. ശില്പശാലയിൽ നഗരസഭയുടെ കാർബൺ ഉദ്ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായ് വിവിധ മേഖലകളിലെ ഇരുന്നൂറിൽ പരം പേർ വരുന്ന പ്രതിനിധികൾ പങ്കെടുത്തു. നഗരസഭ കൗൺസിലർമാർ, സ്ഥാപന മേധാവിമാർ, സിഡിഎസ് മെമ്പർമാർ, എൻഎസ്എസ് വളണ്ടിയർമാർ, വ്യത്യസ്ത മേഖലയിലെ വിദഗ്‌ധർ വിദ്യാർത്ഥികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ ജില്ലാ ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർപേഴ്സൻ സി പ്രജില നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ അടിയന്തരമായി ജോലിക്ക് കയറണം; സുപ്രീംകോടതി

Next Story

കുന്ന്യോറമലയിൽ വീട് അപകടത്തിലായവരുടെ ഭൂമി ഏറ്റെടുക്കുന്ന റിപ്പോർട്ട് ഓണത്തിന് മുമ്പ്; സ്ഥിരസംവിധാനം ഉണ്ടാകുന്നതുവരെ കുടുംബങ്ങൾക്ക് വീട്ടുവാടകയായി 8000 രൂപ

Latest from Local News

ശശി തൊറോത്തിന്റെ പതിനൊന്നാം ചരമവാർഷികത്തിൽ ചെങ്ങോട്ടുകാവ് കോൺഗ്രസ് കമ്മിറ്റി അനുസ്മരണയോഗം നടത്തി

ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശശി തൊറോത്തിന്റെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന ശശി തൊറോത്തിന്റെവേർപാട് വലിയ

സബ്ജില്ലാ കായികമേളയ്ക്ക് മേപ്പയൂരിൽ തുടക്കം

മേപ്പയ്യൂർ : മൂന്ന്  ദിവസങ്ങളിലായി നടക്കുന്ന മേലടി സബ്ജില്ലാ സ്കൂൾ കായികമേള മേപ്പയ്യൂർ ഗവ. ജി.വി.എച്ച്.എസ്.എസ്  സ്റ്റേഡിയത്തിൽ തുടങ്ങി. മേപ്പയ്യൂർ ഗവ:

കുട്ടികൾക്ക് സുരക്ഷയുടെ പാഠം; കൂത്താളി എ.യു.പി. സ്കൂളിൽ ഫയർഫോഴ്സ് ബോധവൽക്കരണം

പേരാമ്പ്ര : കൂത്താളി എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനപ്രദർശനവും

വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു

കോഴിക്കോട്:വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-10-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 10-10-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.