ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ കേരള സർവകലാശാല ആപ്പ് നിർമിക്കാനൊരുങ്ങുന്നു

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ കേരള സർവകലാശാല ആപ്പ് നിർമിക്കാനൊരുങ്ങുന്നു. മണ്ണിന്റെ കട്ടിയും പ്രദേശത്തിന്റെ നിരപ്പും അളന്ന് എത്രത്തോളം മഴ പെയ്താലാണ് ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ സഹായിക്കുന്ന ആപ്പാണ് നിർമിക്കാനൊരുങ്ങുന്നത്. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻകുമാറിന്റെ നിർദേശത്താലാണ് ആപ്പ് നിർമിക്കാൻ ഒരുങ്ങുന്നത്.

മുൻകാലങ്ങളിലെ ഉരുൾപൊട്ടലുകൾ വിലയിരുത്തി എത്രത്തോളം മഴയുണ്ടാകുമ്പോഴാണ് ഉരുൾപൊട്ടലുണ്ടാകുന്നത് എന്ന് വിലയിരുത്തും. അതിനു ശേഷം സാധ്യതയുള്ള പ്രദേശങ്ങളിലെ മഴയുടെ അളവ് കണക്കാക്കുകയും ഇതിലൂടെ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുകയും ചെയ്യും. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്‌താൽ അത് ഉരുൾപ്പൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ള മേഖലകളിലെ മഴ ഉരുൾപൊട്ടൽ സാധ്യതയുള്ള മഴയുടെ നാലിലൊന്നാകുമ്പോൾ ആപ്പ് യെല്ലോ അലർട്ട് നൽകും, തുടർന്ന് മഴയുടെ അളവ് കൂടുന്നതിനനുസരിച്ച് ഓറഞ്ച് അലർട്ടും റെഡ് അലർട്ടും നൽകും.

മുന്നറിയിപ്പ് നൽകുന്ന സാഹചര്യങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഉണ്ടാകണമെന്ന് നിർബന്ധമില്ല. എന്നാൽ മഴയുടെ അളവിനനുസരിച്ച് മുന്നറിയിപ്പുകൾ നൽകാനാകും എന്നതാണ് പ്രത്യേകത. ഉരുൾപൊട്ടൽ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് അപകടമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കുക എന്നതാണ് ആപ്പ് നിർമാണത്തിന്റെ അടുത്ത ഘട്ടമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ സെപ്തംബർ എട്ട് മുതൽ സ്വർണ്ണപ്രശ്നം നടക്കും

Next Story

കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി പെൺകുട്ടിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്

Latest from Main News

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന