വയനാട് ദുരന്തബാധിതർക്ക് സാന്ത്വനമായി ബസ് ജീവനക്കാരും

സ്വകാര്യബസ്സുകാർ വ്യാഴാഴ്ച സർവീസ് നടത്തുന്നത് വയനാട് ദുരന്തബാധിതരെ സഹായിക്കാൻ. കൊയിലാണ്ടി വടകര മേഖലയിലെ നൂറുകണക്കിന് ബസുകൾ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ബസ് ജീവനക്കാര്‍ വയനാടിന് കൈത്താങ്ങായി ഓടുമ്പോള്‍ യാത്രക്കാരും മികച്ച സഹകരണമാണ് നൽകുന്നത്. ടിക്കറ്റ് തുകയ്ക്ക് പുറമേ തങ്ങളാലാവുന്നത് നല്‍കിയാണ് ഓരോ യാത്രക്കാരും ഈ സദ്പ്രവൃത്തിയിൽ പങ്കുചേരുന്നത്. ഇന്ന് വയനാടിനൊരു കൈത്താങ്ങ് എന്നെഴുതിയ ബക്കറ്റുമായാണ് കണ്ടക്ടര്‍മാർ യാത്രക്കാരിൽ നിന്നും പണം ശേഖരിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവനക്കാരും ബസ് ഉടമകളും പറയുന്നു.

കൊയിലാണ്ടിയിലെ ഏതാണ്ട് എല്ലാ ബസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് ഈ ഉദ്യമവുമായി മുന്നോട്ടുവന്നത്. സര്‍വ്വീസ് നടത്തി കിട്ടുന്ന തുക ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി.വാസുദേവന്‍ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനുള്ള അവസരമായി ഈ പരിപാടിയെ കാണണമെന്നും ഇന്ന് സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബസ്റ്റാൻഡിലെ അപകടമരണങ്ങൾ നഗരസഭാ യോഗത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു

Next Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ സെപ്തംബർ എട്ട് മുതൽ സ്വർണ്ണപ്രശ്നം നടക്കും

Latest from Local News

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ചെങ്ങോട്ടുകാവ് ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ (65) അന്തരിച്ചു ഭാര്യ: ശ്യാമള മക്കൾ :രതീഷ്,രാഗേഷ്, രമ്യ മരുമക്കൾ: ബിജു,അശ്വതി, രേഷ്മ സഹോദരങ്ങൾ:

എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീനും വീൽചെയറും വിതരണവും കെ. മുരളീധരൻ ഉൽഘാടനം ചെയ്തു

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി