3-ാ മത് ജില്ലാതല മഡ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടത്തി

ICONICS FC യും വേദവ്യാസ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന 3-ാ മത് ജില്ലാതല മഡ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം വാർഡ് മെമ്പർ കെ. പ്രിയേഷ് നിർവഹിച്ചു. ടൂർണമെന്റ് സെപ്റ്റംബർ മാസം 14 ന് കോടേരിച്ചാൽ താഴപ്പള്ളി പാടശേഖരത്ത് ഒരുക്കിയ പി. സി സുധാകരൻ സുചരിതാസ് മെമ്മോറിയൽ മഡ് കോർട്ടിൽ നടക്കും. മലബാർ മേഖലകളിലെ എട്ടോളം മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് കഴിഞ്ഞ തവണ സ്‌പോർട്സ് ഫോട്ടോഗ്രാഫി നാഷണൽ അവാർഡിലൂടെ ശ്രദ്ധ നേടിയതാണ്. ചടങ്ങിൽ ടി കെ രാജു, ഗംഗാധരൻ മാസ്റ്റർ, ആദർശ് ഇ കെ, വിഷ്ണു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.