ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി

ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. ന്യൂജനറേഷന്‍ സ്‌കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്ട്രോക്ക് എന്‍ജിന്‍, 6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട്, 9.8 എന്‍എം അല്ലെങ്കില്‍ 9.2 എന്‍എം ടോര്‍ക്ക് ഓപ്ഷനുകള്‍ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റലിജന്റ് ഇഗ്നിഷന്‍ സിസ്റ്റം, ഓട്ടോ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷണാലിറ്റി, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) തുടങ്ങിയ ഫീച്ചറുകളുമായി നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയോട് കൂടിയാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.

പുതിയ സ്‌കൂട്ടറിന് അതിന്റെ മുന്‍ഗാമിയേക്കാള്‍ 10 ശതമാനം മൈലേജ് കൂടുതല്‍ ലഭിക്കും. കൂടുതല്‍ ആകര്‍ഷണം നല്‍കാന്‍ ഇന്‍ഫിനിറ്റി ലാമ്പുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, നീളമുള്ള സീറ്റ്, മതിയായ ലെഗ് സ്പേസ്, സ്ഥിരതയും സൗകര്യവും ഉറപ്പാക്കുന്ന ബോഡി ബാലന്‍സ് ടെക്നോളജി 2.0 എന്നിവ ഡിസൈനില്‍ ഉള്‍പ്പെടുന്നു. കോള്‍, എസ്എംഎസ് അലര്‍ട്ടുകള്‍, വോയ്‌സ് അസിസ്റ്റ് ഉള്ള നാവിഗേഷന്‍, ‘ഫൈന്‍ഡ് മൈ വെഹിക്കിള്‍’ ഫംഗ്ഷന്‍ തുടങ്ങിയ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ്ണ ഡിജിറ്റല്‍ ബ്ലൂടൂത്ത്-എനേബിള്‍ഡ് ക്ലസ്റ്റര്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ടിവിഎസ് ജുപ്പിറ്റര്‍ 110 ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഡോണ്‍ ബ്ലൂ മാറ്റ്, ഗാലക്റ്റിക് കോപ്പര്‍ മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലൂ ഗ്ലോസ്, ലൂണാര്‍ വൈറ്റ് ഗ്ലോസ്, മെറ്റിയര്‍ റെഡ് ഗ്ലോസ് എന്നി നിറങ്ങളിലാണ് സ്‌കൂട്ടര്‍ ലഭ്യമാകുക.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് ഉരുൾപൊട്ടൽ; വീട്ടുപകരണങ്ങൾ കൈമാറി വായനശാല പ്രവർത്തകർ

Next Story

കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂർ സലഫിയിൽ ഉജ്ജ്വല തുടക്കം

Latest from Travel

പുത്തഞ്ചേരിക്കെട്ട്, മനോഹരമാണ് ഈ ജലാശയവും ഗ്രാമീണ ദൃശ്യവും, എന്നിട്ടും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടികളില്ല

കേരനിരകള്‍ തലയെടുപ്പോടെ ചേര്‍ന്ന് നില്‍ക്കുന്ന പുഴയോര ഗ്രാമം, കണ്ടല്‍ച്ചെടികളുടെ പെരുങ്കാട്, പക്ഷികൂട്ടങ്ങളുടെ കലപില ശബ്ദം, സൂര്യാസ്തമയം ആസ്വദിക്കാനെത്തുന്ന ചങ്ങാതി കൂട്ടങ്ങള്‍, വീശുവലയെറിഞ്ഞ്

നല്ലോണം രസിക്കാം : സഞ്ചാരികളെ കാത്ത് കൂരാച്ചുണ്ടൻ സൗന്ദര്യം

കൂരാച്ചുണ്ട് :പ്രകൃതിയുടെ വരദാനമായ കൂരാച്ചുണ്ടിലെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളെ മാടി വിളിക്കുകയാണ്. വയനാടൻ അന്തരീക്ഷമുള്ള മലനിരകളും, കോടമഞ്ഞും, പുഴകളും, വെള്ളച്ചാട്ടങ്ങളും, സമൃദ്ധമായ

ദസറ ആഘോഷിക്കാൻ ഇത്തവണ മൈസൂരിലേക്ക് പോയാലോ………..

വിളക്കുകളുടെയും ആവേശത്തിൻ്റെയും പ്രൗഢിയോടെ മൈസൂർ ദസറ എന്നറിയപ്പെടുന്ന പത്ത് ദിവസത്തെ ആഘോഷം ആരംഭിക്കുകയാണ്. കർണാടകയിൽ ഉടനീളം, പ്രധാനമായും മൈസൂരുവിൽ ഇത് വളരെ

താമരശ്ശേരി ചുരത്തിലെ വെള്ളച്ചാട്ടങ്ങൾ

ജലസമൃദ്ധികൊണ്ടും ദൃശ്യഭംഗികൊ ണ്ടും സമ്പന്നമായ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും പാതയോരത്തെ പാറ യിടുക്കുകളിലൂടെ കടന്നുപോവുന്ന കാട്ടു നീർച്ചോലകളും കൊണ്ട് മനോഹരമാണ് താമരശ്ശേരിച്ചുരം.

ദുബായ് സമ്മർ സർപ്രൈസസിന് തുടക്കം

ദുബായ് : ആകർഷകമായ കിഴിവുകളും കൈനിറയെ സമ്മാനങ്ങളുമായി വേനൽക്കാലം അവിസ്‌മരണീയമാക്കാൻ ദുബായ് സമ്മർ സർപ്രൈസസ് (ഡി.എസ്.എസ്.) വെള്ളിയാഴ്‌ച ആരംഭിച്ചു. ലോകോത്തര കലാകാരന്മാർ