കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25ന് പെരുവട്ടൂര്‍ അമൃത വിദ്യാലയത്തില്‍ ലളിതാ സഹസ്ര നാമയജ്ഞം നടത്തും

കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 25ന് പെരുവട്ടൂര്‍ അമൃത വിദ്യാലയത്തില്‍ ലളിതാ സഹസ്ര നാമയജ്ഞം നടത്തും. സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് യജ്ഞം. ഈ സത്കര്‍മ്മത്തില്‍ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് സുമേധാമൃത ചൈതന്യ അറിയിച്ചു.

രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് യജ്ഞം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 13 ആചാര്യന്‍മാര്‍ നേതൃത്വം നല്‍കും. രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.