മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ 2024 ജനകീയാസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.പദ്ധതിയിൽ 8000 തെങ്ങുകൾക്ക് കുമ്മായം, ട്രൈക്കോഡെർമ മിത്രകുമിൾ ചേർത്ത ജൈവവളം, തെങ്ങിൻ തൈകൾ എന്നിവ 75% സബ്സിഡിയിലും പൊട്ടാഷ് 50% സബ്സിഡിയിലും ലഭിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് കെ.ടി രാജൻ വളവും തൈകളും ഗുണഭോക്താവായ കുഞ്ഞിരാമൻ അളകയ്ക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി.വികസന സ്ഥിരം സമിതി ചെയർമാൻ സുനിൽ വടക്കയിൽ, ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി,കൃഷി അസിസ്റ്റൻ്റ് സി.എസ് സ്നേഹ, കളയം കുളത്ത് മൊയ്തീൻ മാസ്റ്റർ,കെ.വി നാരായണൻ, കുഞ്ഞിരാമൻ കിടാവ്, കെ.എം കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് കൃഷി അസിസ്റ്റൻ്റ് എസ്. സുഷേണൻ നന്ദി പറഞ്ഞു.