തങ്കമല ക്വാറിയുടെ ലൈസൻസ് പിൻവലിക്കാനും ഇ സി റദ്ദ് ചെയ്യിക്കുന്നതിന് നിയമനടപടി സ്വീകരിക്കാനും കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.എൻ പോയ്മെൻ്റൽ ക്ലിയറൻസിൻ്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ലൈസന്‍സാണ് പിൻവലിച്ചത്.
എന്‍വയോണ്‍മെന്‍റല്‍ ക്ലിയറന്‍സിൽ നിഷ്ക്കർഷിച്ച വ്യവസ്ഥ കൾ പാടെ ലംഘിച്ച് നടത്തുന്ന ഖനത്തിൻെ ചെയ്യുന്നതിന് നിയമ നടപടികള്‍ സ്വീകരിക്കാൻ കീഴരിയൂർ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു.
കീഴരിയൂർ – തുറയൂർ വില്ലേജുകളിലായി 68 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന തങ്കമല ക്വാറിയില്‍ നിയമ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് ക്വാറി ഉടമകള്‍ നടത്തുന്ന കരിങ്കല്‍ ഖനനം അവസാനിപ്പിക്കണമെന്ന് ഭരണസമിതി തീരുമാനമെടുത്തു. ഖനനത്തിന്‍റെ ഭാഗമായി ജനവാസ കേന്ദ്രത്തിന് തൊട്ട് മുകള്‍ ഭാഗത്തായി വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാരണം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മലിനജലം തങ്കമലയുടെ താഴ്വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കിലോ മീറ്ററോളം വിസ്തൃതിയില്‍ കുടിവെള്ളം മലിനമാവുന്നു. സ്ഫോടനത്തിന്‍റെ ആഘാതം കാരണം പരിസരത്തുള്ള വീടുകള്‍ക്ക് നാശം സംഭവിക്കുന്നു. കഴിഞ്ഞ ഒക്ടോബർ 7 ന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടറോട് എന്‍വയോണ്‍മെന്‍റല്‍ ക്ലിയറന്‍സ് നിര്‍ദ്ദേശിച്ച വ്യവസ്ഥകളുടെ ലംഘനത്തില്‍ നടപടികളെടുക്കാനാവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. അതുപോലെ ക്വാറിയുടെ ഖനനാനുമതി വ്യവസ്ഥകളില്‍ 17 പ്രത്യേക വ്യവസ്ഥകളും പാലിക്കാൻ കരാർ വ്യവസ്ഥ ചെയ്തെങ്കിലും ഏതാണ്ട് എല്ലാം ലംഘിച്ചിരിക്കയാണ്. അവയില്‍ പ്രധാനപ്പെട്ടവ ക്വാറി പ്രവര്‍ത്തനം നടക്കുന്ന 51 മുതല്‍ 200 മീറ്റർ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകള്‍ സ്വീകരിക്കേണ്ട മാനദണ്ഡം പാലിച്ചിട്ടില്ല, കേരള മൈനർ മിനറല്‍ കണ്‍സഷൻ റൂള്‍ 2015 ല്‍ പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നില്ല, ജൈവവേലിവെച്ചു പിടിപ്പിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. പ്രകൃത്യാലുള്ള എല്ലാ സസ്യജാലങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ക്വാറി വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കേണ്ട പ്രൊട്ടക്ഷന്‍വാള്‍ ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. ക്രഷർ പ്രവര്‍ത്തിക്കുമ്പോള്‍ സ്ഫോടനം നടത്തിയിട്ടുണ്ട്. എന്‍വയോണ്‍മെന്‍റല്‍ ക്ലിയറിന്‍സില്‍ പറഞ്ഞ സ്ഥലത്തിന്‍റെ അതിര്‍ത്തിയില്‍ മലയുടെ ചരിവില്‍ ജനവാസമേഖലയ്ക്ക് തൊട്ടുമുകളിലായി ഖനനം നടത്തി വന്‍ ഗര്‍ത്തം രൂപപ്പെടുത്തി. പരിസ്ഥിതി ആഘാതത്തില്‍ ഭീതിയിലാവുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശവാസികളുടെ ആശങ്കയകറ്റാന്‍ ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ടത്.