സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ.കെ.ഗോവിന്ദനെ ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി അനുസ്മരിച്ചു. ഇ.കെ.ജിയുടെ സ്മരണക്കായി കുടുംബം ഏര്‍പ്പെടുത്തിയ അവാര്‍ഡും സൈമയുടെ സൂര്യ പ്രഭാ പുരസ്‌കാരവും ഇതോടൊപ്പം സമര്‍പ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ.കെ.ജി പുരസ്‌ക്കാര ജേതാക്കളായ അഭയം പൂക്കാട് ഭാരവാഹികളായ എം.സി.മമ്മദ്‌കോയ, കെ.ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് എം.എല്‍.എ പുരസ്‌ക്കാരം നല്‍കി.
സൂര്യപ്രഭ പുരസ്‌ക്കാര ജേതാവ് എം.നാരയണന് നാടക് ജില്ലാ സെക്രട്ടറി എന്‍.വി. ബിജു പുരസ്‌ക്കാരം നല്‍കി. ‘ഗാന്ധിസത്തിന്റെ ആനുകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ പി.ഹരീന്ദ്രനാഥ് പ്രഭാഷണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി.വിശ്വന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു, കെ.ഗീതാനന്ദന്‍, കന്മന ശ്രീധരന്‍, യു.കെ.രാഘവന്‍, സി.വി. ബാലകൃഷ്ണന്‍, ഡോ.ഒ.വാസവന്‍, ജയലേഖ, കെ.ടി.എം.കോയ, ഇ.കെ.ബാലന്‍, ആര്‍.രാധാകൃഷ്ണന്‍, വിജയ വിജയന്‍, രാകേഷ് പുല്ലാട്ട് എന്നിവര്‍ സംസാരിച്ചു. സൈമ ലിറ്റില്‍ തിയേറ്ററിന്റെ വിശ്വവിഖ്യാതമായ മൂക്ക്, സൈമ വനിതാ വേദിയുടെ മോചനം എന്നീ ലഘുനാടകങ്ങളും അരങ്ങേറി.