നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ – കൊയിലാണ്ടി നഗരസഭ ജനകീയശില്പശാല നാളെ

/

ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺഹാളിൽ നാളെ (22-8-2024) കാലത്ത് 10 മണി മുതൽ ജനകീയ സംഘടിപ്പിക്കുന്നു. ശില്പശാല കാനത്തിൽ ജമീല എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. CWRDM എക്സിക്യുട്ടീവ് ഡയരക്ടർ ഡോ മനോജ് പി. സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. ശില്പശാലയിൽ നഗരസഭയുടെ കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ദർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
വിവിധ വിഷയ മേഖലകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുക്കും. നഗരസഭയുടെ ഒരു വർഷക്കാലത്തേക്കുളള ആക്ഷൻ പ്ലാൻ തയ്യാറാക്കും.കൂടാതെ നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബജറ്റും ഈ ശില്പശാലയിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published.