കൗമാരത്തിലും യൗവ്വനത്തിലുമെഴുതിയ കവിതകൾ പ്രകാശിപ്പിച്ചു കൊണ്ടാണ് ചരിത്രകാരൻ എം.ജി.എസ് 92-ാം പിറന്നാൾ ആഘോഷിച്ചത്. അദ്ദേഹത്തിൻ്റെ വസതി മൈത്രിയിൽ സുഹൃത്തുക്കളും ശിഷ്യന്മാരും ഒത്തുചേർന്ന ചടങ്ങിൽ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ ഡോ.ആർസുവിന് ആദ്യ പ്രതി നൽകി ‘മരിച്ചു മമ ബാല്യം’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.
ഇടശ്ശേരി, ഉറൂബ്, കടവനാട്, അക്കിത്തം എന്നിവരുമായുള്ള സമ്പർക്കമാണ് കവിതകളെഴുതാൻ പ്രേരിപ്പിച്ചതെന്ന് എം.ജി.എസ് പറഞ്ഞു. ചടങ്ങിൽ സോ.ആർസു അധ്യക്ഷനായിരുന്നു. ഡോ. ഒ.വാസവൻ, ടി.വി. ശ്രീധരൻ, ടി.കെ.സുധാകരൻ, അസ്വ വെങ്ങ് പാടത്തൊടി, എം.പി.മാലതി, എം.പി. സ്വാലിഹ്, കഞ്ഞിക്കണ്ണൻ ചെറുകാട്, ഫൈസൽ തച്ചങ്ങാട് എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ പീസ് ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്.