എ.ഐ.വൈ.എഫ് ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി

എ.ഐ.വൈ.എഫ് വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന പത്ത് വീടുകളുടെ ധനശേഖരണാർത്ഥം നടത്തുന്ന ബുള്ളറ്റ് ചലഞ്ചിന് മേപ്പയ്യൂർ മണ്ഡലത്തിൽ തുടക്കമായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബിജുവിൽ നിന്ന് ആദ്യ ടിക്കറ്റ് സ്വീകരിച്ച് പ്രശസ്ത സിനിമാനടൻ വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ധനേഷ് കാരയാട്, മണ്ഡലം പ്രസിഡണ്ട് അഖിൽ കേളോത്ത്, അനിൽകുമാർ ഒ.കെ, ജയകൃഷ്ണൻ എം.കെ, ജിഷ്ണു ആർ.എസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.