ചെരണ്ടത്തൂർ: വടകര മാഹികനാൽ പ്രവർത്തി മാങ്ങാംമൂഴീയ്യിൽ സ്ഥല ഉടമകൾ തടഞ്ഞു.കനാൽ പ്രവർത്തിക്ക് കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുത്തിരുന്നു. ഉടമകൾക്ക് ഭൂമിയുടെ പൈസ അനുവദിച്ചിങ്കിലും. ഭൂരീഭാഗം ഉടമകൾക്കും കൃത്യമായ സംഖ്യ കിട്ടിയിട്ടില്ല. കൊയിലാണ്ടി ലാൻറ് അക്വസിഷൻ താസിൽദാർക്ക് രേഖകൾ നൽകിയിട്ട് ഒരുവർഷമായിട്ടും നഷ്ടപരിഹാരമായ സംഖൃലഭിക്കാത്ത സ്ഥലഉടമകളുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തിതടഞ്ഞത്. കനാലിൻറെ തിരുവള്ളൂര് പഞ്ചായത്തിൽ പെട്ട വെള്ളൂക്കരഭാഗത്തും നഷ്ടപരിഹാരം നൽകാത്തതിനാൽ ഇതുവരെ പ്രവർത്തി തുടങ്ങാൻ സ്ഥല ഉടമകൾ സമ്മതിച്ചിട്ടില്ല.നഷ്ടപരിഹാരം ലഭിക്കാത്തത് എം എൽ എ കുഞ്ഞമ്മദ് കുട്ടിമാസ്റ്ററുടെ ശ്രന്ധയിൽ സ്ഥലം ഉടമകൾ പെടുത്തിയതുമാണ്.ഇറിഗേഷൻ ഉദ്യോഗസ്ഥരും,കൊയിലാണ്ടി അക്വസിഷൻ താസിൽദാർ പ്രസൂൺ സ്ഥലത്തെത്തി ഉടമകളോട് ചർച്ച ചെയ്യതങ്കിലും തീരൂമാനമാകാതെ പിരിഞ്ഞു.നഷ്ടപരിഹാരത്തുക ലഭിക്കാതെ പണിതുടരാൻ അനുവദിക്കുകയില്ല എന്നനിലപാടിലാണ് സ്ഥല ഉടമകൾ..പറമ്പത്ത് കുഞ്ഞബ്ദുള്ള, സുധീർ എടവലത്ത്,ചന്ദ്രൻ.എം.കെ,ഷനിൽ പി.എസ്സ്.ഭവൻ എന്നവർ പ്രധിഷേധ സമരത്തിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ ജനകീയപിൻതുണയോടു കൂടി ശക്തമായ സമരപരിപാടികൾക്ക് രൂപം നല്‍കുമെന്ന് എന്നുകൂടി പറഞ്ഞു.
Latest from Local News
ബാലുശ്ശേരി ഭക്ഷ്യസംസ്കരണ-പോഷകാഹാര കേന്ദ്രത്തിന്റെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. ഗ്രാമവികസന വകുപ്പിന് കീഴില് പ്രവര്ത്തിച്ചിരുന്ന കേന്ദ്രം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതോടെയാണ് കൂടുതല് വികസന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനെക്കോളജി വിഭാഗം ഡോ : ഹീരാ
തിരുവങ്ങൂർ : ദേശീയ പാത നിർമ്മാണം നടക്കുന്ന തിരുവങ്ങൂരിൽ കാൽ നടയാത്രക്കാർക്കാർക്കും വിദ്യാർത്ഥികൾക്കും നടന്നു പോകാനുള്ള സൗകര്യം ഇല്ലാതായ സംഭവം വലിയ
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ സംസ്ഥാനത്തെ എല്ലാ
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ ഡോ. അഖിൽ എം കെ, ചേമഞ്ചേരി, കാഞ്ഞിലശ്ശേരി, മണ്ണാർ കണ്ടി