വ്യാജ ലോട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കണം

കൊയിലാണ്ടി: സര്‍ക്കാര്‍ ലോട്ടറിക്ക് ഭീഷണിയായി വളരുന്ന വ്യാജ ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി, എഴുത്ത് ലോട്ടറി, അമിതമായ സെറ്റ് ലോട്ടറി, ബോച്ചെ ടീ ലക്കി ഡ്രോ എന്നിവക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.മുന്‍ എം.എല്‍.എയും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം. സുനിലേശന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.പി.സജീവന്‍,സംസ്ഥാന കൗണ്‍സില്‍ അംഗം കുഞ്ഞികൃഷ്ണന്‍,സുനില്‍,എ.സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റായി സി.എം.സുനിലേശനേയും സെക്രട്ടറിയായി കെ.പി. സജീവനേയും ഖജാന്‍ജിയായി വി.പി.ഗോപാലനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.